വടക്കഞ്ചേരി: എല്‍ ഡി എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുള്ള കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് സി പി ഐയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും.
സി പി ഐ കിഴക്കഞ്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബഹുജനങ്ങളെ അണിനിരത്തി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
പഞ്ചായത്തില്‍ നിന്നും നല്‍കുന്ന ആനുകൂല്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അര്‍ഹരായവര്‍ക്ക് കൊടുക്കേണ്ടതിനുപകരം ജനകീയാസൂത്രണ പദ്ധതിയെഅട്ടിമറിച്ചിരിക്കുകയാണെന്നും ഗ്രാമസഭകളെ നോക്കുകുത്തിയാക്കുകയാണെന്നും സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും സ്വന്തക്കാര്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനുകൂല്യങ്ങള്‍ നല്‍കുകയാണെന്നും ആരോപിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
ഇന്ന് കാലത്ത് 10ന് നടക്കുന്ന മാര്‍ച്ചില്‍ എല്‍ അമീര്‍, കെ രാമചന്ദ്രന്‍, വര്‍ഗബഹുജന സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.