തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു.
കിളിമാനൂര്‍ സ്വദേശി ശ്രീജിത്ത്(35), സഹോദരിയുടെ മകള്‍ മീനാക്ഷി(8) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇരുവാഹനങ്ങളും കൂട്ടിയിടിച്ച ശേഷം റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് കാര്‍ ലോറിക്കടിയില്‍ പെടുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചതിനാല്‍ കാറിലുണ്ടായിരുന്നവരെ ഉടന്‍ പുറത്തെടുക്കാനായില്ല. അഗ്നിശമന സേനയെത്തി തീ പൂര്‍ണമായി അണച്ചതിനു ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. ഇതാണ് മരണത്തിനിടയാക്കിയത്.
ഏതാണ്ട് ഒരു മണിക്കൂറിലധികം കാറിലുണ്ടായിരുന്നവര്‍ വാഹനത്തില്‍ കുടുങ്ങിക്കിടന്നു.
ലോറിയുടെ ഡ്രൈവറും സഹായിയും അപകടത്തിനു ശേഷം ഓടി രക്ഷപെട്ടതായി നാട്ടുകാര്‍ പറഞ്ഞു. വൈകിട്ട് നാല് മണിക്കു ശേഷമായിരുന്നു അപകടമുണ്ടായത്.