രാഷ്ട്രപതി അനുവദിച്ച വധശിക്ഷക്ക്‌ സുപ്രീംകോടതി സ്‌റ്റേ

Posted on: April 7, 2013 9:10 am | Last updated: April 8, 2013 at 9:59 am

supreme courtന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞയാഴ്ച തള്ളിയ എട്ടു പേരുടെ  ദയാഹരജികളില്‍ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് കാണിച്ച് ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ സ്‌റ്റേ. ജസ്റ്റിസ് കെ സദാശിവം അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എടുത്ത നടപടിക്രമങ്ങള്‍ നാലാഴ്ചക്കം വ്യക്തമാക്കണമെന്നും അതു വരെ ശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.