പോരാട്ട ഭൂമികയില്‍ സമരജാഗരണ യാത്രക്ക് ഉജ്ജ്വല വരവേല്‍പ്പ്‌

Posted on: April 5, 2013 8:43 am | Last updated: April 7, 2013 at 10:54 am

ssf logoനിലമ്പൂര്‍/പാണ്ടിക്കാട്: ചരിത്ര ഭൂമികയില്‍ സമരാവേശവുമായി ജാഗരണ യാത്ര എത്തി. കലുഷിതമായ വര്‍ത്തമാനത്തില്‍ ശാന്തിദൂതുമായി കടന്നുവരുന്ന വെള്ളരി പ്രാവുകളെ ഏറ്റെടുക്കാന്‍ നാടും നഗരവും ഒരുങ്ങിയതിന്റെ നേര്‍ക്കാഴ്ചകള്‍ക്കാണ് ഇന്നലെ മലയോര പ്രദേശങ്ങള്‍ സാക്ഷിയായത്.

ഈമാസം ഒന്നിന് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് നിന്നും തുടങ്ങിയ സമരജാഗരണ യാത്രകളാണ് ഇന്ന് ജില്ലയില്‍ പ്രവേശിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം നയിക്കുന്ന യാത്രക്ക് ഇന്നലെ എടക്കരയിലും പാണ്ടിക്കാടും സ്വീകരണം നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ യാത്രയെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. ഇന്ന് യാത്രക്ക് പെരിന്തല്‍മണ്ണ നഗരത്തില്‍ വൈകുന്നേരം ആറുമണിക്ക് സ്വീകരണം നല്‍കും. നാളെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം, വളാഞ്ചേരി എന്നീ നഗരങ്ങളില്‍ യാത്ര എത്തും. ഏഴിന് കോട്ടക്കല്‍, തിരൂര്‍, പൊന്നാനി, എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്ക് യാത്രക്ക് സ്വീകരണം നല്‍കും. വൈകീട്ട് ഏഴിന് മണിക്ക് യാത്ര കക്കാട് പ്രാസ്ഥാനിക സമ്മേളനത്തോടെ സമാപിക്കും.
സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, ഡെപ്യൂട്ടി പ്രസിഡന്റ് പി എ ഫാറൂഖ് നഈമി എന്നിവര്‍ തിരുവനന്തപുരത്ത് നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം, ഉപാധ്യക്ഷന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി എന്നിവര്‍ കാസര്‍കോട് നിന്നുമാണ് യാത്ര ആരംഭിച്ചത്. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന സന്നദ്ധ സേനയായ ബ്ലൂ, ഗ്രീന്‍, വൈറ്റ് ഐടീം അംഗങ്ങളുടെ റാലി നഗരവീഥികളെ യാത്രയുടെ വരവ് അറിയിച്ചു. യാത്രാ നായകന് സമ്മേളനക്കിഴി യൂനിറ്റ് ഭാരവാഹികള്‍ നല്‍കി. നീലഗിരി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജില്ലാ അതിര്‍ത്തി വഴിക്കടവിലെത്തിയ ജാഥയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് എടക്കര ടൗണിലേക്ക് ആനയിച്ചത്. സ്വീകരണ സംഗമത്തിന് മൂന്നോടിയായി അല്‍ അസ്ഹര്‍ ക്യാമ്പസില്‍ നിന്ന് തുടങ്ങിയ ഐ ടി റാലി സമ്മേളന നഗരിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍കലാം സന്ദേശ പ്രഭാഷണം നടത്തി. എസ് എം എ മേഖലാ പ്രസിഡന്റ് കെ ശൗക്കത്തലി സഖാഫി അധ്യക്ഷത വഹിച്ചു. അലവിക്കിട്ടി ഫൈസി എടക്കര, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി, എം എ മജീദ്, കെ സൈനുദ്ദീന്‍ സഖാഫി, സി കെ ശക്കീര്‍, എം അബ്ദുര്‍റഹ്മാന്‍, പി കെ മുഹമ്മദ് ശാഫി സംബന്ധിച്ചു. ഐ ടീം റാലിക്ക് ഡിവിഷന്‍ സാരഥികളായ ശരീഫ് സഅദി, നാസര്‍ ചാലിയര്‍, റഫീഖ് സഖാഫി, വി പി റഫീഖ് എരുമമുണ്ട, ടി കെ ശിഹാബുദ്ദീന്‍ സഖാഫി, കരീം വഴിക്കടവ്, പി മുസ്തഫ നേതൃത്വം നല്‍കി.
പാണ്ടിക്കാട് നടന്ന സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് പ്രമേയ പ്രഭാഷണം നടത്തി. അലവി ഫൈസി കൊടശ്ശേരി അധ്യക്ഷത വഹിച്ചു. റശീദ് നരിക്കോട്, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, സയ്യിദ് മുര്‍തള സഖാഫി, നാസര്‍ പാണ്ടിക്കാട്, ഫഖ്‌റുദ്ദീന്‍ സഖാഫി സംബന്ധിച്ചു.
ഇന്ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സ്വീകരണസമ്മേളനം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തിരൂര്‍ക്കാട് അധ്യക്ഷത വഹിക്കും. കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എം എ മജീദ്, റശീദ് നരിക്കോട് പ്രസംഗിക്കും.