വണ്ടൂര്‍ ഡിവിഷന്‍ കുട്ടികളുടെ സമ്മേളനം

Posted on: April 2, 2013 1:44 pm | Last updated: April 2, 2013 at 1:44 pm

കാളികാവ്: എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് വണ്ടൂര്‍ ഡി വിഷന്‍ എസ് എസ് എഫ് സംഘടിപ്പിച്ച എസ് ബി എസ് കുട്ടികളുടെ സമ്മേളനം ശ്രദ്ധേയമായി. പുറ്റമണ്ണ ബദ്‌രിയ്യ ഇസ്‌ലാമിക് സെന്ററില്‍ നിന്ന് ആരംഭിച്ച റാലി കാളികാവ് ജംഗ്ഷന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
എസ് എസ് എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ആഷിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. മുബഷിര്‍ പാണ്ടിക്കാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സലാഹുദ്ദീന്‍ മാളിയേക്കല്‍, അസ്‌കര്‍ സഖാഫി ഷമീര്‍ ചെറുകോട് എന്നിവര്‍ പ്രസംഗിച്ചു.