കടല്‍ക്കൊല കേസ് എന്‍ ഐ എക്ക് വിടുന്നതില്‍ എതിര്‍പ്പുമായി ഇറ്റലി

Posted on: April 2, 2013 11:51 am | Last updated: April 2, 2013 at 6:08 pm

supreme court

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസ് എന്‍ ഐ എക്ക് വിടാനുള്ള തീരുമാനത്തെ ഇറ്റലി സുപ്രീംകോടതിയില്‍ എതിര്‍ത്തു. ഇന്നലെയാണ് ആഭ്യന്തരമന്ത്രാലയം കേസ് എന്‍ ഐ എ അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചത്.

അതേസമയം നാവികര്‍ തിരിച്ചു വന്ന സ്ഥിതിക്ക് ഇറ്റാലിയന്‍ അംബാസഡര്‍ക്ക് രാജ്യം വിടാനുള്ള നിയന്ത്രണം സുപ്രീംകോടതി നീക്കി.
കേസില്‍ പ്രത്യേക കോടതി രൂപീകരണത്തിനുള്ള കാലതാമസത്തെ സുപ്രീംകോടതി വിമര്‍ശിച്ചു.