ബാര്‍ ലൈസന്‍സ് കൊടുക്കേണ്ടെന്ന നയം ടൂറിസത്തെ ബാധിക്കും: ചിരഞ്ജീവി

Posted on: April 2, 2013 6:00 am | Last updated: April 2, 2013 at 12:43 am

chiranjeevi..1നെടുമ്പാശ്ശേരി: സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ ലൈസന്‍സുകള്‍ കൊടുക്കേണ്ടതില്ലതെന്ന് നയം വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി ചിരഞ്ജീവി. തൃശൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്രമന്ത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വിദേശത്ത് നിന്ന് വിനോദസഞ്ചാരത്തിന് ഇന്ത്യയില്‍ എത്തുന്നവരെ ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ക്ക് കോട്ടം പറ്റാതെ സ്വീകരിക്കേണ്ടതുണ്ട്. വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചക്ക് വിനോദസഞ്ചാരികളുടെ ആഗ്രഹങ്ങള്‍ പലതും സാധിച്ചുകൊടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യയില്‍ വിനോദസഞ്ചാര മേഖല വളരുകയുള്ളൂവെന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി ചിരഞ്ജീവിക്ക് ഉഷ്മളമായ വരവേല്‍പ്പ് നല്‍കി.