പാക്കിസ്ഥാനില്‍ ബസ് അപകടം; 24 സൈനികര്‍ മരിച്ചു

Posted on: March 16, 2013 11:35 am | Last updated: March 17, 2013 at 7:42 am

pakistan_armyഇസ്ലാമാബാദ്: വടക്കന്‍ പാക്കിസ്ഥാനില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 24 സൈനികര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ നിന്ന് ഗില്‍ജിറ്റിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറക്കോറം ഹൈവേയിലൂടെ പോകുന്നതിനിടെയാണ് വാഹനം മലയിടുക്കിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. 29 പാക് സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വക്താവ് പറഞ്ഞു. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.