കായംകുളം നിലയത്തിന്റെ പ്രവര്‍ത്തനം മൂന്നുദിവസത്തിനകം നിലക്കും

Posted on: March 5, 2013 10:17 am | Last updated: March 5, 2013 at 10:17 am

85135e2d-b9f2-46cc-8a8e-c412781cfb5d634980645078924752ആപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായതിനാല്‍ കായംകുളം താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം മൂന്നുദിവസത്തിനകം തടസ്സപ്പെടും. നിലയത്തിലെ ഒരു പവര്‍പ്ലാന്റ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ സെബന്ധിച്ച് ജനുവരി 23 ന് ഇറിഗേഷന്‍ വകുപ്പിനും കെ എസ് ഇ ബിക്കും കത്ത് നല്‍കിയിരുന്നു. കായംകുളം താപനിലയത്തില്‍ വൈദ്യുതോല്‍പാദനം നിര്‍ത്തുന്നത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും.

ALSO READ  കാലവർഷം: കെ എസ് ഇ ബിക്ക് 80 കോടിയുടെ നഷ്ടം