ആനുകൂല്യമില്ല: നഗരസഭക്ക് മുന്നില്‍ ശുചീകരണ തൊഴിലാളികള്‍ ധര്‍ണ നടത്തി

Posted on: February 27, 2013 6:44 am | Last updated: March 14, 2013 at 12:32 pm

മഞ്ചേരി: നഗരസഭയില്‍ നിന്ന് വിരമിച്ച് അഞ്ചു വര്‍ഷമായിട്ടും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികള്‍ മുനിസിപ്പല്‍ കാര്യാലയത്തിന് മുന്നില്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചു. പതിനഞ്ചോളം പേര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടീജന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ധര്‍ണ സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് കെ പി രാവുണ്ണി ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. എം സി സി പി എ ജില്ലാ സെക്രട്ടറി കെ സി അയ്യപ്പന്‍, സോമന്‍ മാസ്റ്റര്‍, സി പി ഐ മണ്ഡലം സെക്രട്ടറി ഇ അബ്ദു ഹാജി, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി വി സതീശന്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ പി വിജയന്‍ സ്വാഗതവും പ്രസിഡണ്ട് പി സുകുമാരന്‍ നന്ദിയും പറഞ്ഞു.