റെയില്‍വേക്ക് സുസ്ഥിരത അത്യാവശ്യം;പവന്‍കുമാര്‍ ബന്‍സല്‍

Posted on: February 26, 2013 4:04 pm | Last updated: February 26, 2013 at 5:09 pm

RAIL BUDGETന്യൂഡല്‍ഹി: റെയില്‍വേക്ക് സാമ്പത്തിക സുസ്ഥിരത അത്യവശ്യമാണെന്ന് റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. നടപ്പ് വര്‍ഷത്തില്‍ റെയില്‍വേക്ക് 24000 കോടി രൂപ നഷ്ടം ഉണ്ടായതായും മന്ത്രി പറഞ്ഞു.റെയില്‍വേയുടെ പല പദ്ധതികള്‍ക്കും വേണ്ട സമയത്ത് പണം ലഭിക്കുന്നില്ല.ഇതിനായിപൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കും. നാല് വര്‍ഷത്തിനുള്ളില്‍ 95000 വിഭവസമാഹരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.32000 കോടി രൂപ യാത്ര നിരക്കലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും ബജറ്റ് അവതരിപ്പിച്ച് കൊണ്ട് റെയില്‍മന്ത്രി പറഞ്ഞു.