Connect with us

Malappuram

മമ്പുറം പാലത്തിന് കൂടുതല്‍ തുക ലഭിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരൂരങ്ങാടി: മമ്പുറത്തേക്ക് അനുവദിച്ച പാലത്തിന് കൂടുതല്‍ തുക ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ 10കോടി രൂപയാണ് പാലത്തിനായി പ്രഖ്യാപിച്ചിട്ടുള്ളത്.ഇത് 25കോടിരൂപയാക്കി ഉയര്‍ത്താന്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
നിര്‍ദിഷ്ട പാലത്തിനുള്ളസ്ഥലം സന്ദര്‍ശിച്ച ശേഷംവകുപ്പുതല ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബജറ്റിലാണ് പാലത്തിന് അനുമതി ലഭിച്ചത് പദ്ധതിക്കുള്ള എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കും.
തന്റെ ഓഫീസില്‍ നിന്നുള്ളനടപടികളും വേഗത്തിലാക്കുമെന്നും എത്രയും പെട്ടെന്ന് പാലം യാഥാര്‍ഥ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന് തയ്യാറാക്കിയ സ്‌കച്ച് മന്ത്രി പരിശോധിച്ചു.തിരുവനന്തപുരം പി ഡബ്ല്യു ഡി ചീഫ് എന്‍ജിനിയര്‍ വികെ സതീഷ് കോഴിക്കോട് സൂപ്രണ്ട് എന്‍ജിനിയര്‍ സിറാജുദ്ദീന്‍ മഞ്ചേരി എക്‌സി:എന്‍ജിനിയര്‍ സിഎം മുഹമ്മദ് ബശീര്‍ മഞ്ചേരി അസി:എക്‌സി:എന്‍ജിനിയര്‍ കെമുസ്തഫ കമാല്‍ തിരൂര്‍ അസി:എക്‌സി:എന്‍ജിനിയര്‍ പികെ അഷ്‌റഫ് മഞ്ചേരി സബ്:എന്‍ജിനിയര്‍ സിനോജ് ജോയ് എന്നിവരാണ് പരിശോധന നടത്തിയത്.
ചെമ്മാട്-കക്കാട് റോഡില്‍ മമ്പുറം വലിയപള്ളിക്ക് കിഴക്ക്‌വശത്ത് നിന്ന് തുടങ്ങുന്ന പാലം മമ്പുറം മഖാമിന് മുന്‍വശത്താണ് അവസാനിക്കുക. വലിയപള്ളിയുടെ ഭാഗം മമ്പുറംമഖാം ഭാഗത്തേക്കാള്‍ 18മീറ്റര്‍ ഉയരമുള്ളതിനാല്‍ മഖാമിന്റെ ഭാഗം ഉയരം കൂട്ടേണ്ടി വരും.
ഈ പാലം യാഥാര്‍ഥ്യമാകുന്നതോടെ തെന്നിന്ത്യയിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ മമ്പുറംമഖാമിലേക്കുള്ള യാത്രാപ്രശ്‌നത്തിന് പരിഹാരമാകും.നിലവില്‍ ഒരു നടപ്പാലം മാത്രമാണ് ഇങ്ങോട്ടുള്ള ഏകയാത്രാമാര്‍ഗം.