Kerala
പത്തനംതിട്ടയില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവാക്കളെ ഇടിവള കൊണ്ട് മര്‍ദിച്ചു; പരാതി
യുവാക്കളുടെ മുഖത്തും ചെവിയ്ക്കുമാണ് പരുക്ക് പറ്റിയത്
പത്തനംതിട്ട| പത്തനംതിട്ട വെച്ചൂച്ചിറ പരുവയില്‍ പെയിന്റ് തൊഴിലാളികളായ യുവാക്കളെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. സ്‌കൂട്ടറിലെത്തിയ രണ്ടുപേരാണ് യുവാക്കളെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്. ഇടിവള കൊണ്ട് മുഖത്തും ചെവിയിലും മര്‍ദിച്ചു. മര്‍ദനമേറ്റ യുവാവ് സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് വീണു.
എറണാകുളം കോതമംഗലത്ത് മദ്യ വില്‍പ്പനയെക്കുറിച്ച് എക്‌സൈസിന് പരാതി നല്‍കിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് അംഗം അടക്കമുള്ളവരെ മര്‍ദിച്ചതായി പരാതി. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്ത് അംഗം ബിന്ദു രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്. ബിന്ദുവിന്റെ വസ്ത്രം വലിച്ചു കീറിയതായും പരാതിയുണ്ട്. പരുക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിണവൂര്‍കുടിയില്‍ ഒരു ക്ലബിന്റെ വിഷു ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലീസ് ഇതുവരെ മൊഴിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.




