Kerala
എം ഡി എം എയും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട | എം ഡി എം എയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. മല്ലപ്പള്ളി പെരുമ്പെട്ടി വെള്ളയില്‍ മേമന വീട്ടില്‍ സാജു ജോണ്‍ തോമസ്(25), പെരുമ്പെട്ടി കൊറ്റനാട് കാവില്‍ വീട്ടില്‍ പ്രശാന്ത് ചന്ദ്രന്‍ കെ പി(36) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരേ മയക്കുമരുന്ന് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെരുമ്പെട്ടി വെള്ളയില്‍ മേമന വീട്ടില്‍ ജെയിംസ് എം തോമസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നുമാണ് എം ഡി എം എയും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിലായത്. പത്തനംതിട്ട എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി ജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദ്, ജിതിന്‍ എന്‍, അജിത് എം കെ, നിതിന്‍ ശ്രീകുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുബലക്ഷ്മി, ഡ്രൈവര്‍ വിജയന്‍ ഐ ബി, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുഭാഷ്‌കുമാര്‍, ബിജു എ പി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു



