Connect with us

youth congress protest

എ കെ ജി ഭവന് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ഡൽഹി പോലീസിൻ്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ രാവിലെ മുതൽ എ കെ ജി ഭവന് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സി പി എം ദേശീയ ആസ്ഥാനമായ എ കെ ജി ഭവന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അഞ്ഞൂറോളം പേർ മാർച്ചിൽ പങ്കെടുത്തു. ഡൽഹി പോലീസിൻ്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ രാവിലെ മുതൽ എ കെ ജി ഭവന് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പോലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടെ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Latest