Connect with us

Kerala

താമരശ്ശേരി ചുരത്തില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

പ്രതികള്‍ ലഹരിമരുന്ന് മൈസൂരുവില്‍നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് മൊത്തവ്യാപാരിയില്‍നിന്നു വാങ്ങിയതാണ്.

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ കാറില്‍ ലഹരിമരുന്ന് കടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടു കുന്നുമ്മല്‍ വീട്ടില്‍ ഫവാസ് (27), ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കല്‍ വീട്ടില്‍ പി ജാസില്‍ (23) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി റേഞ്ച് എക്സൈസ് സര്‍ക്കിള്‍ സംഘവും കമ്മിഷണര്‍ സ്‌ക്വാഡും സംയുക്തമായി താമരശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്നും 193.762 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പ്രതികള്‍ ലഹരിമരുന്ന് മൈസൂരുവില്‍നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് മൊത്തവ്യാപാരിയില്‍നിന്നു വാങ്ങിയതാണ്. ഇത് കേരളത്തില്‍ ചില്ലറ വില്‍പന നടത്താനാണ് കൊണ്ടുവന്നത്. ലഹരിമരുന്ന് ഇത്തരത്തില്‍ വില്‍പന നടത്തുന്നതിലൂടെ 5 ലക്ഷം രൂപ ലഭിക്കുമെന്ന് പ്രതികള്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

താമരശ്ശേരി ചുരം എട്ടാം വളവില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാവുന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് പിടിച്ചെടുത്തു.

Latest