Connect with us

Kerala

എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയില്‍

ഉപയോഗത്തിന് വാങ്ങിയതെന്ന് മൊഴി

Published

|

Last Updated

പത്തനംതിട്ട | എം ഡി എം എയും കഞ്ചാവുമായി യുവാവിനെ പന്തളം പോലീസ് പിടികൂടി. പന്തളം കുരംപാല വല്ലാറ്റൂര്‍ പുഷ്പാലയം വീട്ടില്‍ കണ്ണന്‍ എന്ന അനന്തു( 27) ആണ് അറസ്റ്റിലായത്. എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.15ന് പറന്തല്‍ വല്ലാറ്റൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പറന്തല്‍ വല്ലാറ്റൂര്‍ പബ്ലിക് റോഡിലൂടെ നടന്നുപോയ ട്രൗസറും ഷര്‍ട്ടും ധരിച്ച യുവാവിനെ കണ്ട് സംശയം തോന്നി പോലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോള്‍ ട്രൗസറിന്റെ വലതുവശം പോക്കറ്റില്‍ നിന്ന് പത്രക്കടലാസ്സില്‍ പൊതിഞ്ഞ നിലയില്‍ 11 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് സിഗരറ്റ് പാക്കറ്റിനുള്ളില്‍ പ്ലാസ്റ്റിക് സിപ് ലോക് കവറില്‍ സൂക്ഷിച്ച നിലയില്‍ എം ഡി എം എയും കണ്ടെടുക്കുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ കായംകുളം ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ഉപയോഗത്തിനായി വാങ്ങിയതാണെന്ന് യുവാവ് വെളിപ്പെടുത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. എസ് സി പി ഓ ജയന്‍, സി പി ഒമാരായ എസ് അന്‍വര്‍ഷാ, കെ അമീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

---- facebook comment plugin here -----

Latest