Connect with us

Ongoing News

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുറ്റപ്പുഴ ആമല്ലൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ അഖില്‍ ബാബു (22) ആണ് പിടിയിലായത്.

Published

|

Last Updated

തിരുവല്ല | ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കുറ്റപ്പുഴ ആമല്ലൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ അഖില്‍ ബാബു (22) ആണ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസിന്റെ പിടിയിലായത്.

ഇന്നലെ രാവിലെ പത്തരയോടെ എറണാകുളത്ത് നിന്നുള്ള ഗുരുവായൂര്‍ എക്‌സ്പ്രസില്‍ എത്തിയ അഖിലിനെ, ട്രെയിനില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകും വഴി ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ ഇറങ്ങി വീട്ടിലേക്ക് പോകും വഴി പിന്തുടര്‍ന്ന ഡാന്‍സാഫ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അഖിലിനെ റോഡിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ തഹസില്‍ദാര്‍ പി എ സുനിലിന്റെ സാന്നിധ്യത്തില്‍ മേല്‍നടപടി പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ എ വിദ്യാധരന്‍, ഡാന്‍സാഫ് എസ് ഐ. അജി സാമുവേല്‍, എ എസ് ഐമാരായ അജികുമാര്‍, മുജീബ്, സി പി ഒമാരായ സുജിത്ത്, അഖില്‍, ശ്രീരാജ്, ബിനു, തിരുവല്ല സ്റ്റേഷന്‍ എസ് ഐമാരായ അനീഷ് എബ്രഹാം, നിത്യ സത്യന്‍, സി പി ഒമാരായ അവിനാശ്, ജയകുമാര്‍, രാജേഷ്, ജോജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Latest