Connect with us

Career Notification

കോഴിക്കോട് ഐ ഐ എമ്മിൽ അധ്യാപകരാകാം

അവസാന തീയതി ജനുവരി 31

Published

|

Last Updated

കോഴിക്കോട് ഐ ഐ എമ്മിൽ 22 അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം.

അസോസ്യേറ്റ് പ്രൊഫസർ ഒരു ഒഴിവ് (ഇ ഡബ്ല്യൂ എസ്), അസിസ്റ്റൻ്റ് പ്രൊഫസർ ഗ്രേഡ്I, II- 21 ഒഴിവ് (ജനറൽ-7, ഒ ബി സി- മൂന്ന്, എസ് സി-2, ഇ ഡബ്ല്യൂ എസ്- മൂന്ന്, ബാക്ക്‌ലോഗ്- എസ് സി-മൂന്ന്, എസ് ടി -മൂന്ന്).

അസിസ്റ്റൻ്റ് പ്രൊഫസർ ഗ്രേഡ് I, II
മേഖല: ഫിനാൻസ്, അക്കൗണ്ടിംഗ് ആൻഡ് കൺട്രോൾ, ഇക്കണോമിക്, ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്‌സ് ഇൻ മാനേജ്മെൻ്റ്,
ഇൻഫർമേഷൻ സിസ്റ്റംറ്റസ്, ഓർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യൂമർ റിസോഴ്‌സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്‌സ് ആൻഡ് ഓപറേഷൻസ് മാനേജ്‌മെൻ്റ്, സ്ട്രാറ്റജിക് മാനേജ്‌മെൻ്റ്.
ശമ്പളം: ഗ്രേഡ് I- 1,01,500-1,67,400. ഗ്രേഡ്II- പേ ലെവൽ 11: 68,900-1,17,200,

പേ ലെവൽ 10: 57,700-98,200
യോഗ്യത: പി എച്ച് ഡിയും മൂന്ന് വർഷ അധ്യാപക, ഗവേഷണ, ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയവും (പ്രവൃത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം) അവരെ അസിസ്റ്റൻ്റ് പ്രൊഫസർ ഗ്രേഡ് II തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കും.

അസ്സോസ്യേറ്റ് പ്രൊഫസർ
മേഖല: സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ശമ്പളം- 1,39,600-2,11,300
യോഗ്യത: പി എച്ച് ഡിയും അസിസ്റ്റന്റ് പ്രൊഫസർ, തത്തുല്യ പദവിയിൽ കുറഞ്ഞത് ആറ് വർഷത്തെ അധ്യാപക, ഗവേഷണ ഇൻഡസ്ട്രിയൽ പ്രവൃത്തി പരിചയവും.

 

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. https://iimk.ac.in/recruitment. ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൌട്ടും അനുബന്ധരേഖകളും തപാലിലും അയക്കണം.
അപേക്ഷാ കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയും മേഖലയും വ്യക്തമാക്കണം. (application for the post of…….in….area) അവസാന തീയതി: ഈ മാസം 31. www.iimk.ac.in

Latest