Connect with us

up election

യു പി തിരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള പോരാട്ടമാണെന്ന് യോഗി ആദിത്യനാഥ്

ബ്രാഹ്മണ വോട്ടിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു യോഗിയുടെ വിവാദ മറുപടി.

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള പോരാട്ടമാണെന്ന വര്‍ഗീയ പരാമര്‍ശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് അദ്ദേഹം പറഞ്ഞു. യു പിയിലെ ഹിന്ദു- മുസ്ലിം ജനസംഖ്യാനുപാതമാണ് യോഗി ഉദ്ദേശിച്ചത്.

സ്വകാര്യ വാര്‍ത്താ ചാനല്‍ ലക്‌നോയില്‍ സംഘടിപ്പിച്ച പരിപാടിയില്‍, ബ്രാഹ്മണ വോട്ടിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു യോഗിയുടെ വിവാദ മറുപടി. മത്സരം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പോരാട്ടം 80ഉം 20ഉം തമ്മിലാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

ദേശീയത, സത്ഭരണം, വികസനം എന്നിവ പിന്തുണക്കുന്നവരാണ് 80 ശതമാനം. അവര്‍ തീര്‍ച്ചയായും ബി ജെ പിക്ക് വോട്ട് ചെയ്യും. ഇക്കാര്യങ്ങളെ എതിര്‍ക്കുന്നവരും മാഫിയകളുടെയും ക്രിമിനലുകളുടെയും കര്‍ഷകവിരുദ്ധരുടെയും അനുയായികള്‍ വ്യത്യസ്ത വഴി സ്വീകരിക്കും. അവര്‍ 15- 20 ശതമാനമേ വരൂ. 80- 20 പോരാട്ടത്തില്‍ താമര അതിന്റെ വഴിയേ സഞ്ചരിക്കുമെന്നും യോഗി പറഞ്ഞു.