Connect with us

International

യെമനില്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഗള്‍ഫ് സെക്ടറില്‍ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള ഇന്നത്തെ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ആകെ 22 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

|

Last Updated

സനാ  | യെമന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക തലസ്ഥാനമായ ഏഡനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതികള്‍  നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-മാഷീഖ് കൊട്ടാരത്തിന് നേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ആഭ്യന്തര യുദ്ധത്തിനിടെ കൊട്ടാര സമുച്ചയത്തിന് നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്.

ആക്രമണത്തെ തുടര്‍ന്ന് കൊട്ടാരത്തിന് മുകളില്‍ കറുത്ത പുക ഉയരുന്നതും സ്‌ഫോടനശബ്ദം കേട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു.അഞ്ച് മിസൈലുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യെമന്‍ വാര്‍ത്താ വിതരണ മന്ത്രി മുഅമ്മര്‍ അല്‍-ഇറിയാനി വ്യക്തമാക്കി. പ്രധാനമന്ത്രിയും മന്ത്രിമാരും സുരക്ഷിതരാണെന്നും, ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, സഊദി ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സൈനിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനവും അവിടെയുണ്ടായിരുന്ന ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ അവകാശപ്പെട്ടു.

 

സഊദി അറേബ്യയുടെ തെക്കന്‍ മേഖല ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ഡ്രോണുകള്‍ സഖ്യസേന തടഞ്ഞു. തന്ത്രപ്രധാനമായ മാരിബ് നഗരത്തിന് നേരെയും ഹൂതികള്‍ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി യെമന്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേ സമയം സംഘര്‍ഷ സാഹചര്യത്തില്‍ ഇന്‍ഡിഗോ റിയാദിലേക്കും ജിദ്ദയിലേക്കും ദമ്മാമിലേക്കും മദീനയിലേക്കുമുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കിയതായി അറിയിച്ചു. ഗള്‍ഫ് സെക്ടറില്‍ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള ഇന്നത്തെ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ആകെ 22 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

Content Highlights: Five people were killed in a Houthi missile attack targeting the presidential palace in Aden, Yemen. The strike hit near the government headquarters during the ongoing conflict. Following regional tensions, IndiGo cancelled several Gulf flights, affecting operations to Calicut and Saudi Arabia.

Latest