Connect with us

National

മൈസുരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

പരിക്കേറ്റവരെ സമീപപ്രദേശങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

മൈസുരു|മൈസുരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപപ്രദേശങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഡ്രൈവറും ക്ലീനറും ഉൾപ്പെടുന്നു.

കര്‍ണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടമുണ്ടായത്. പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം.ബെംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കാവേരി എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പെട്ടത്.

അവധിക്കാലമായതിനാൽ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.റോഡിൽ മരം വീണുകിടന്നിരുന്നതിനാൽ, ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം.  പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

Content Highlights:
Four people died and several were injured after a sleeper bus colliding with a lorry near Periyapatna in Mysuru. The accident occurred around 3:45 AM today. The bus was travelling from Bengaluru to Kozhikode. The injured have been admitted to nearby hospitals.

 

Latest