Connect with us

Kerala

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; അധ്യാപകന്‍ അറസ്റ്റില്‍

വേട്ടയാടുന്ന വന്യമൃഗങ്ങളുടെ മാംസം തമിഴ്‌നാട്ടിലെ ചില റിസോര്‍ട്ടുകളിലേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി

Published

|

Last Updated

തിരുവനന്തപുരം |  കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. വെള്ളറട വി പി എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ വെള്ളറട ജംഗ്ഷനിലെ ദാസ് ഹൗസില്‍ ഡെനിന്‍ ദാസ് (44) ആണ് അറസ്റ്റിലായത്.

 

നെയ്യാര്‍ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് സമീപമുള്ള എസ്റ്റേറ്റില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയാണ് ഡെനിന്‍ ദാസ്. കേസില്‍ നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘത്തിലെ പ്രധാനിയാണ് ഡെനിന്‍ ദാസ്. കേരളത്തില്‍ വേട്ടയാടുന്ന വന്യമൃഗങ്ങളുടെ മാംസം തമിഴ്‌നാട്ടിലെ ചില റിസോര്‍ട്ടുകളിലേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് സംഘം രണ്ടാം തവണയാണ് നായാട്ട് നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlights: A physical education teacher was arrested in Thiruvananthapuram for shooting and smuggling meat from a wild gaur. He is the prime suspect in a cross-border poaching racket. The gang hunted the animal near the Neyyar Dam open prison estate

Latest