Kerala
മലയാളി ദമ്പതികളെ ഡല്ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
ഗുരുഗ്രാം സെക്ടര് 68ലെ മറീന അപ്പാര്ട്മെന്റിലെ ഫ്ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില് കണ്ടെത്തിയത്.
ന്യൂഡല്ഹി| മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ളാറ്റില് മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എന്ഐടിയില് താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എന്സി അസ്ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില് ഫര്സാന എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടര് 68ലെ മറീന അപ്പാര്ട്മെന്റിലെ ഫ്ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില് കണ്ടെത്തിയത്.
നേരത്തെ ഇവര് ബെംഗളുരുവിലാണ് ജോലി ചെയ്തിരുന്നത്. മാസങ്ങള്ക്ക് മുമ്പാണ് ദമ്പതികള് ഡല്ഹിയിലെത്തിയത്. ഡല്ഹി പൊലീസ് ഇന്ക്വസ്റ്റ് നടത്തി. ഇരുവരുടെയും മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി ഡല്ഹി സദര് ബസാറിലെ മോര്ച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങള് ഇന്ന് ബന്ധുക്കള്ക്ക് വിട്ടുകൊടുക്കും.
Content Highlights:
A Malayali couple from Kozhikode and Malappuram was found dead in their flat at Gurugram Sector 68. The deceased have been identified as NC Aslam and his wife Farsana. Delhi Police completed inquest procedures and shifted the bodies to Sadar Bazar mortuary, to be handed over to relatives today.



