Connect with us

Kerala

സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം; ബാറില്‍ ചിലവിട്ടത് 4396 രൂപ

സുഹൈലും കൂട്ടുപ്രതികളും രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നു

Published

|

Last Updated

കൊച്ചി |  നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന്റെ (19 ) ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി പരിശോധനാ ഫലം. സഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജിണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബോറട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നെടുമ്പാശേരിയിലെ ബാറില്‍ മാത്രം പ്രതികള്‍ ചെലവിട്ടത് 4396 രൂപയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നര വരെ സുഹൈല്‍ മൂന്നു ബാറുകളില്‍ നിന്നായി മദ്യപിച്ചിരുന്ന കാര്യം എക്സൈസ് കണ്ടെത്തിയിരുന്നു.

സുഹൈലും കൂട്ടുപ്രതികളും രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 23 വയസ്സിന് മുമ്പ് മദ്യം ഉപയോഗിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുക്കും. മദ്യപിച്ച് വാഹനം ഓടിച്ചെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സുഹൈലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് മോട്ടോര്‍വാഹന വകുപ്പും കടന്നിട്ടുണ്ട്. ഇതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട എംവിഡി റിപ്പോര്‍ട്ട് ജോയിന്റ് ആര്‍ടിഒ ഉടന്‍ സമര്‍പ്പിക്കും.അതിനിടെ കേസില്‍ അറസ്റ്റിലായ സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുഹൈല്‍ ഓടിച്ചിരുന്ന ആഡംബര കാര്‍ സ്‌കൂട്ടറിനു പിന്നിലിടിച്ച് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്‌

Content Highlights: Chemical lab analysis confirms that Suhail Sajeev, the accused in the Nedumbassery Mini Cooper crash, had five times the permissible alcohol limit in his system. Investigations revealed the accused consumed alcohol across multiple bars before the fatal collision that claimed three lives. The Angamaly magistrate court is set to consider his bail petition today.

Latest