International
റഷ്യയില് ഭൂചലനം; 7.0 തീവ്രത
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മോസ്കോ | റഷ്യയുടെ കിഴക്കന് തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപില് ശക്തമായ ഭൂചലനം. റിക്ടര് സ്കെയിലില് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യന് മെഡിറ്ററേനിയന് സീസ്മോളജിക്കല് സെന്റര് അറിയിച്ചു. അതേ സമയം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.35ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയില് ഏകദേശം 140 കിലോമീറ്റര് ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും സീസ്മോളജിക്കല് സെന്റര് വ്യക്തമാക്കി.
തുടര്ചലനങ്ങള്ക്ക് സാധ്യതയുണ്ടെങ്കിലും സുനാമി ഭീഷണിയില്ലെന്നാണ് റഷ്യയിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ്.
Content Highlights: A strong earthquake with a magnitude of 7.0 struck Russia’s Kamchatka Peninsula. The epicenter was located at a depth of about 140 kilometers. Authorities confirmed that there is no tsunami threat and no casualties have been reported so far.




