Kerala
ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ
ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ ബാറുകള്‍ എന്നിവ നാളെ അവധിയായിരിക്കും
തിരുവനന്തപുരം| ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ ബാറുകള്‍ എന്നിവ നാളെ അവധിയായിരിക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം. ജൂണ്‍ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 1987 ഡിസംബറില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ പൊതുഅസംബ്ലിയാണ് ലോക ലഹരി വിരുദ്ധ ദിനം നിശ്ചയിച്ചത്.
ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസ്, സാമൂഹികനീതി വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികളും ലഹരി വിരുദ്ധ പ്രതിജ്ഞകളും സംഘടിപ്പിക്കും.
Content Highlights:
Kerala will observe a complete dry day tomorrow on June 26 in connection with World Anti Drug Day. All Kerala State Beverages Corporation outlets and bars across the state will remain closed to support anti-liquor and anti-drug campaigns. Various awareness programs and anti-drug pledges will be organized by the Excise and Social Justice departments along with educational institutions.





