Connect with us

Kozhikode

ഉത്തരേന്ത്യക്കാരുടെ മനസ്സില്‍ ചലനമുണ്ടാക്കുന്ന കൃതികള്‍ ദക്ഷിണേന്ത്യന്‍ എഴുത്തുകാരില്‍ നിന്നുണ്ടാകണം: ഡോ. ആര്‍സു

Published

|

Last Updated

കോഴിക്കോട് | ഉത്തരേന്ത്യക്കാരുടെ മനസ്സില്‍ ചലനം സൃഷ്ടിക്കാവുന്ന സര്‍ഗാത്മക കൃതികള്‍ ദക്ഷിണേന്ത്യന്‍ എഴുത്തുകാരില്‍ നിന്നുണ്ടാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ. ആര്‍സു. എങ്കില്‍ മാത്രമേ ഹിന്ദി സാഹിത്യത്തില്‍ ദക്ഷിണേന്ത്യന്‍ എഴുത്തുകാര്‍ക്ക് അംഗീകാരം ലഭിക്കൂ. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സാഹിത്യത്തില്‍ അതതു പ്രദേശത്തെ സാംസ്‌ക്കാരിക ഛവി തുടിച്ചു നില്‍ക്കുന്നത് തെറ്റായ കാര്യമല്ലെന്നും ആര്‍സു പറഞ്ഞു. കേരള ഹിന്ദി പ്രചാര സഭ, കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം കോഴിക്കോട് ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയം പ്രിന്‍സിപ്പല്‍ വിനു നീലേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം അധ്യക്ഷന്‍ ഡോ. പ്രമോദ് കൊവ്വപ്രത്ത് മുഖ്യ പ്രഭാഷണം നടത്തി. പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ബാലസുബ്രഹ്‌മണ്യന്‍, അലി ചെമ്പ്ര, ഫര്‍ഹ, രൂപാലി, ശ്രുതി, ലക്ഷ്മി പ്രിയ പ്രസംഗിച്ചു. ആര്യ രാജ് സ്വാഗതവും കെ വി നിഷാന്ത് നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest