National
വനിതാ സംവരണ ബില്‍: സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
ബില്‍ കോണ്‍ഗ്രസിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമെന്ന് പാര്‍ട്ടി നേതാവും രാജ്യസഭാ എം പിയുമായ ജയ്‌റാം രമേശ്.

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്.
ബില്‍ കോണ്‍ഗ്രസിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണെന്ന് പാര്‍ട്ടി നേതാവും രാജ്യസഭാ എം പിയുമായി ജയ്‌റാം രമേശ് പറഞ്ഞു. ബില്ലിന്റെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ബ്രെയിന്‍ ചൈല്‍ഡ് ആണ് ബില്ലെന്നായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.
---- facebook comment plugin here -----