National
ഡല്‍ഹി ജിടിബി എന്‍ക്ലേവ് പ്രദേശത്ത് യുവതിയെ വെടിവെച്ച് കൊന്നു
മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
		
      																					
              
              
            ന്യൂഡല്‍ഹി| ഡല്‍ഹി ശാഹ്ദ്രയില്‍ 20 വയസ് തോന്നിക്കുന്ന യുവതിയെ വെടിവെച്ച് കൊന്നു. ജിടിബി എന്‍ക്ലേവ് പ്രദേശത്താണ് വെടിയേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ രണ്ടുതവണ വെടിയേറ്റതിന്റെ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുമെന്ന് ശാഹ്ദ്ര ഡിസിപി നേഹ യാദവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
