Kozhikode
കാർ അപകടത്തിൽ പെട്ട് സ്ത്രീ മരിച്ചു
കാറിലുണ്ടായിരുന്ന മകൻ ഉൾപ്പെടെയുള്ള കുടുംബത്തിന് പരുക്കേറ്റു
താമരശ്ശേരി | താമരശ്ശേരി- എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് മറിഞ്ഞ് യാത്രക്കാരി മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. മലപ്പുറം വണ്ടൂർ അയനിക്കാട് പുത്തന്‍പീടികയിൽ പരേതനായ കുഞ്ഞമ്മുവിന്റെ ഭാര്യ സൈനബ (70) ആണ് മരിച്ചത്.
താരമശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് പതിച്ചത്.
സൈനബയുടെ മകന്‍ ഉനൈസ് (28), ഭാര്യ നഈമ (21), ആമിന (45), അസ് ലിന്‍ (10), റിസ്‌ന പി പി (11), നാസില്‍ (14) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
---- facebook comment plugin here -----