Kerala
ബ്രിട്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റില്‍
കട്ടപ്പന പോലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്
കട്ടപ്പന | ബ്രിട്ടനില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി പിടിയില്‍.കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യനാണ് (25) പിടിയിലായത്. കട്ടപ്പന സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്
പണം നല്‍കി ഏറെ നാളായിട്ടും വിസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഐറിന്‍ എല്‍സ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കട്ടപ്പന പോലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
---- facebook comment plugin here -----






