Connect with us

Kerala

കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; മഞ്ചേരിയിൽ ഞെട്ടിക്കുന്ന സംഭവം; ധീരമായി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ

കുഞ്ഞ് മാത്രം കട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ മുറിക്കുള്ളിൽ കയറിയ കാട്ടുപന്നി പുറത്തിറങ്ങാൻ വഴിയില്ലാതെ പരാക്രമം കാണിക്കുകയും മുറിക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു.

Published

|

Last Updated

മലപ്പുറം | മഞ്ചേരി മുള്ളമ്പാറയിൽ മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനരികിൽ കാട്ടുപന്നി. ചടത്തിപ്പറമ്പ് അലവിയുടെ വീടിനുള്ളിലാണ് കാട്ടുപന്നി കടന്നു കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. വീടിന്റെ കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന് സമീപമാണ് കാട്ടുപന്നി നിലയുറപ്പിച്ചത്. വീട്ടിലുള്ളവരെല്ലാം അടുക്കള ഭാഗത്തായിരുന്ന സമയത്താണ് പിൻവാതിൽ തുറന്നു കിടന്നത് വഴി കാട്ടുപന്നി വീടിനുള്ളിലേക്ക് പ്രവേശിച്ചത്.

കുഞ്ഞ് മാത്രം കട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ മുറിക്കുള്ളിൽ കയറിയ കാട്ടുപന്നി പുറത്തിറങ്ങാൻ വഴിയില്ലാതെ പരാക്രമം കാണിക്കുകയും മുറിക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു. കുഞ്ഞും കാട്ടുപന്നിയും ഒരുമിച്ച് മുറിക്കുള്ളിൽ അകപ്പെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചു. തുടർന്ന് കുഞ്ഞിന്റെ അമ്മാവൻ എത്തി ധൈര്യപൂർവ്വം മുറിക്കുള്ളിലേക്ക് കടന്ന് കുഞ്ഞിനെ കോരിയെടുത്ത് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

കുഞ്ഞിനെ പുറത്തെത്തിച്ച ശേഷം മുറി പുറത്തുനിന്ന് പൂട്ടി. തുടർന്ന് മഞ്ചേരിയിൽ നിന്ന് വന്യമൃഗങ്ങളെ വെടിവെക്കുന്നതിൽ വിദഗ്ദ്ധരായ സംഘം സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചു കൊന്നതോടെയാണ് ആശങ്ക ഒഴിഞ്ഞത്.

Content Highlights:
A wild boar entered a house bedroom in Manjeri, Malappuram, where an infant was playing on the bed. The child’s uncle bravely rushed inside and saved the baby without injury. The boar was then locked inside the room and shot dead by an expert team from Manjeri.

---- facebook comment plugin here -----

Latest