Kerala
ബൈക്ക് യാത്രികര്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം; ദമ്പതികള്‍ക്ക് പരുക്ക്
ഭാര്യയുടെ നില ഗുരുതരം

തിരുവനന്തപുരം | തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികരായ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവര്‍ ടാപ്പിംഗ് ചെയ്യുന്നതിനായി ബൈക്കില്‍ റബ്ബര്‍ തോട്ടത്തിലേക്ക് പോകുകയായിരുന്നു. പാലോട്- നന്ദിയോട്- ആലുംമൂട് പാലത്തിന് സമീപത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ചു. ഭാര്യ ഗ്ലോറിയാണ് വണ്ടി ഓടിച്ചത്. ഭര്‍ത്താവ് ജോസ് പിറകില്‍ ഇരിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവരെയും
ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മുഖത്തും കഴുത്തിനും ഗുരുതര പരുക്കേറ്റ ഗ്ലോറിയുടെ നില ഗുരുതരമാണ്. ഗ്ലോറി ഐ സി യുവില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----