Connect with us

Kerala

കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു; ആലുവയില്‍ യുവാവ് ജീവനൊടുക്കി

സഊദിയില്‍ അക്കൗണ്ടന്റായിരുന്നു വിഷ്ണു

Published

|

Last Updated

എറണാകുളം |  ആലുവ ചെങ്ങമനാട് യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷണുവാണ് മരിച്ചത്. സഊദിയിലിരിക്കെ  ഭാര്യയും നവജാത ശിശുവും മരിച്ചതിന് പിറകെയാണ് വിഷ്ണു നാട്ടിലെത്തിയത്.

വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിനെ നാട്ടുകാര്‍ ദേശം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഊദിയില്‍ അക്കൗണ്ടന്റായിരുന്നു വിഷ്ണു.

എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ പരിശോധന നടത്തുന്നതിനിടെ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.അതീവഗുരുതരാവസ്ഥയിലായിരുന്നു ഗാഥ. കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥമരിച്ചു. അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ഇരുവരുടേയും മരണത്തില്‍ ഏറെ ദു:ഖിതനായിരുന്നു വിഷ്ണു

Latest