Connect with us

Ongoing News

ചാറ്റ് ലോക്ക് അവതരിപ്പിച്ച് വാട്‌സ്ആപ്പ്; സംഭാഷണങ്ങൾ സ്വകാര്യമായി സൂക്ഷിക്കാം

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ബയോമെട്രിക്‌സ് അല്ലെങ്കില്‍ പിന്‍ കോഡ് ഉപയോഗിച്ച് വാട്ട്സ്ആപ്പ് മുഴുവനായി ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെങ്കിലും, ഈ പുതിയ ഫീച്ചര്‍ പ്രത്യേക സ്വകാര്യ സന്ദേശങ്ങള്‍ കൂടുതല്‍ പരിരക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

Published

|

Last Updated

സംഭാഷണങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കുന്നതിന് സൗകര്യമൊരുക്കി വാട്‌സ്ആപ്പ്. പാസ് വേർഡ് അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിഫിക്കേഷന്‍ ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ നിർമാതാക്കളായ മെറ്റ അവതരിപ്പിച്ചു. ലോക്ക് ചെയ്‌ത ചാറ്റുകൾ പാസ്‌വേഡ് അല്ലെങ്കിൽ ബയോമെട്രിക്‌സ് പരിരക്ഷിത ഫോൾഡറിലായിരിക്കും. ഇത് ആധികാരികതയ്ക്ക് ശേഷം മാത്രമേ ആക്‌സസ് ചെയ്യാന്‍ കഴിയൂ. അറിയിപ്പിലെ പേരും യഥാര്‍ത്ഥ സന്ദേശവും മറയ്ക്കുകയും ചെയ്യും.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ബയോമെട്രിക്‌സ് അല്ലെങ്കില്‍ പിന്‍ കോഡ് ഉപയോഗിച്ച് വാട്ട്സ്ആപ്പ് മുഴുവനായി ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെങ്കിലും, ഈ പുതിയ ഫീച്ചര്‍ പ്രത്യേക സ്വകാര്യ സന്ദേശങ്ങള്‍ കൂടുതല്‍ പരിരക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഫോണ്‍ ആരെങ്കിലും തുറന്നാലും ചാറ്റ് ലോക്ക് ചെയ്ത സന്ദേശങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടും.

സന്ദേശങ്ങൾ സുരക്ഷിതമാക്കാൻ വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് എന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്. എന്നാൽ അൺലോക്ക് ചെയ്‌ത ഫോൺ വാട്ട്‌സ്ആപ്പിലേക്ക് പോകുന്ന ഒരാളെ ഒരു സന്ദേശം കാണുന്നതിൽ നിന്ന് തടയില്ല. അതിനുള്ള പരിഹാരമാണ്  ചാറ്റ് ലോക്ക് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത്. അൺലോക്ക് ചെയ്‌ത ഫോൺ ആരെങ്കിലുമായി പതിവായി പങ്കിടേണ്ടി വന്നാൽ ഉപയോഗപ്രദമായേക്കാവുന്ന ഒരു അധിക പരിരക്ഷ ചാറ്റ് ലോക്ക് നൽകും.

ഭാവിയിൽ കൂടുതൽ അപ്‌ഗ്രേഡുകൾ നൽകി ജനപ്രിയമാകാനാണ് വാട്‌സ്ആപ്പ് നിരന്തരം ശ്രമിക്കുന്നത്. അടുത്ത കുറച്ച് മാസങ്ങളിൽ ഞങ്ങൾ ചാറ്റ് ലോക്കിനായി കൂടുതൽ ഓപ്‌ഷനുകൾ ചേർക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, സ്‌ക്രീന്‍ഷോട്ട് ബ്ലോക്ക് ചെയ്യല്‍, അവസാനമായി കണ്ട സ്റ്റാറ്റസ് ആര്‍ക്കൊക്കെ ആക്സസ് ചെയ്യാനാകുമെന്നത് നിയന്ത്രിക്കാനുള്ള കഴിവ് തുടങ്ങി നിരവധി സുരക്ഷാ, സ്വകാര്യത കേന്ദ്രീകൃത ഫീച്ചറുകള്‍ വാസ്ആപ്പ് ഇതിനകം പുറത്തിറക്കിയിരുന്നു. ഏറ്റവും പുതിയ അപ്ഡേറ്റിലൂടെ, വാട്ട്സ്ആപ്പിന്റെ സ്വകാര്യതയും സുരക്ഷാ സവിശേഷതകളും മെറ്റ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

വാട്‌സ്ആപ്പ് ചാറ്റ് ലോക്ക് നിർവഹിക്കാൻ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യണം. എത് ചാറ്റാണെന്ന് ലോക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക, പ്രൊഫൈല്‍ പിക്ച്ചറില്‍ ക്ലിക്ക് ചെയ്യുക, ചാറ്റ് ലോക്ക് എനേ ബിള്‍ ചെയ്യുക. പാസ്‌വേഡ് ബയോമെട്രിക് എന്നിവ ഉപയോഗിച്ച് ചാറ്റ് ലോക്ക് ക്ലിക്ക് ചെയ്യുക.

Latest