Kerala
വെഫി വിദ്യോത്സവം: വിദ്യാഭ്യാസ എക്സ്പോക്ക് മലപ്പുറം ഈസ്റ്റിൽ തുടക്കം
കരിയർ സാധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും അറിയാനും അതിലൂടെ കരിയർ തിരഞ്ഞെടുക്കാനും സഹായിക്കുന്ന പ്രദർശനവുമാണ് വിദ്യോത്സവിൽ ക്രമീകരിച്ചിട്ടുള്ളത്

മലപ്പുറം | ഉപരിപഠന-കരിയര്‍ മേഖലയില്‍ ഉയര്‍ന്നതലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് വിദ്യാഭ്യാസ എക്സ്പോയുമായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടഷന്‍ ഓഫ് ഇന്ത്യ (വെഫി). വിദ്യോത്സവിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം മലപ്പുറം മേൽമുറിയിൽ നഗരസഭ ചെയർമാൻ മുജീബ് കടേരി നിർവഹിച്ചു. മലപ്പുറം പ്രസ്ക്ലബ് സെക്രട്ടറി വി പി നിസാർ, ജില്ലാ വെഫി ചെയർമാൻ പി പി മുഹമ്മദ് ആസിഫ്, ഫർസീൻ അദനി പൂക്കോട്ടൂർ സംസാരിച്ചു.
കരിയർ സാധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും അറിയാനും, അതിലൂടെ കരിയർ തിരഞ്ഞെടുക്കാനും സഹായിക്കുന്ന പ്രദർശനവുമാണ് വിദ്യോത്സവിൽ ക്രമീകരിച്ചിട്ടുള്ളത്. വിവിധ കോഴ്സുകളെ കുറിച്ചുള്ള സമഗ്രമായ വിശദീകരണങ്ങളും എസ് എസ് എൽ സിക്കു ശേഷമുള്ള കരിയർ യാത്ര എങ്ങനെയാവണമെന്നതിനുള്ള ഉത്തരവും വിദ്യോത്സവിൽ വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമാവും.
അഭിരുചിക്കുനുസരിച്ച് കരിയർ തിരഞ്ഞെടുക്കുന്നതിൽ ശരിയായ തീരുമാനമെടുക്കാൻ വിദ്യോത്സവ് വിദ്യാർഥികൾക്ക് സഹായകരമാവും.