Kerala
സ്വരാജിന് എത്ര ശക്തിയുണ്ടെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം: അന്‍വര്‍
ജനമനസ്സ് പിണറായിസത്തിനെതിര്

നിലമ്പൂര്‍ | എം സ്വരാജിന് മത്സരിക്കുന്നതിന് എന്താണ് കുഴപ്പമെന്നും എത്ര ശക്തിയുണ്ടെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് പി വി അന്‍വര്‍. ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.
ഇടത് സ്ഥാനാര്‍ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലിപ്പവും എല്‍ ഡി എഫ് രാഷ്ട്രീയത്തിന്റെ വലിപ്പവുമൊക്കെ 23ന് വോട്ടെണ്ണുമ്പോഴാണ് അറിയുക. അതുവരെ എല്ലാവരും സമന്‍മാരല്ലേയെന്ന് അന്‍വര്‍ ചോദിച്ചു.
താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിലുണ്ട്. ജനങ്ങളുടെ മനസ്സല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ്സ് എന്താണെന്നത് 23ന് അറിയാം. ആ മനസ്സ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തില്‍ ബാധിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസ്സിനെ സ്വാധീനിക്കുമെന്നും അന്‍വര്‍ പറഞ്ഞു.