Connect with us

Kerala

വയനാട് തുരങ്കപ്പാത നിര്‍മാണം തടയണം: പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ ഹരജി നല്‍കി

പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹരജി നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| വയനാട് തുരങ്കപ്പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ ഹരജി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2018, 2019, 2024 എന്നീ വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിര്‍മ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നല്‍കിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹരജി നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പാറ തുരക്കല്‍ പ്രവൃത്തി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.

---- facebook comment plugin here -----

Latest