Connect with us

തായ്‌വാന്‍ വിഷയത്തില്‍ യുദ്ധഭീഷണി ശക്തമാക്കി ചൈന. തായ്‌വാന്‍ തീരത്ത് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചാണ് യുദ്ധം അകലെയല്ലെന്ന സൂചന ചൈന നല്‍കിയത്. ഇതോടെ ലോകം വീണ്ടുമൊരു ലോകമഹായുദ്ധത്തിന്റെ കടുത്ത ഭീഷണിയിലേക്ക് എടുത്തെറിയപ്പെടുകയാണ്.

ഇന്ന് ഉച്ചക്കു ശേഷമാണ് തായ്വാന് ചുറ്റുമുള്ള കടലില്‍ ചൈനീസ് സൈന്യം ആയുധ പരിശീലനമെന്ന പേരില്‍ മിസൈലുകള്‍ വര്‍ഷിച്ചത്. ചൈന തൊടുത്തുവിട്ട രണ്ട് ഡിഎഫ്-15 ബാലിസ്റ്റിക് മിസൈലുകള്‍ ദ്വീപിന് മുകളിലൂടെ പറന്ന് കടലിടുക്കില്‍ പതിച്ചതായി തായ്‍വാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മിസൈലുകളെല്ലാം ലക്ഷ്യം ഭേദിച്ചതായി ചൈനീസ് മിലിട്ടറിയുടെ കിഴക്കന്‍ തിയേറ്റര്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

വീഡിയോ കാണാം

 

Latest