Connect with us

Kerala

വഖ്ഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധം: കേരള വഖ്ഫ് ബോര്‍ഡ്

സര്‍വേ നടപടികളും രജിസ്‌ട്രേഷന്‍ നടപടികളും കലക്ടറിന്റെ അധികാരത്തിലേക്ക് മാറ്റുന്നത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

Published

|

Last Updated

കൊച്ചി | വഖ്ഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കേരള വഖ്ഫ് ബോര്‍ഡ്. വന്‍ സ്വത്തുക്കള്‍ വഖഫിനുണ്ടെന്ന ആരോപണം തെറ്റാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വഖ്ഫ് ബോര്‍ഡിന്റെ സ്വത്തുക്കളെല്ലാം ദാനമായി ലഭിച്ചതാണ്. ബില്‍ കൊണ്ടുവരുന്നതിനു മുമ്പ് കേന്ദ്രം കേരള വഖ്ഫ് ബോര്‍ഡിന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. സര്‍വേ നടപടികളും രജിസ്‌ട്രേഷന്‍ നടപടികളും കലക്ടറിന്റെ അധികാരത്തിലേക്ക് മാറ്റുന്നത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സക്കീര്‍ പറഞ്ഞു.

വഖഫ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വഖ്ഫ് ബോര്‍ഡ് നേരത്തെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പ്രമേയത്തിലൂടെ ഉന്നയിക്കുകയും ചെയ്തിരുന്നു.