local body election 2025
കാഴ്ചപരിമിതര്‍ക്ക് വോട്ടിംഗ് പരിശീലനം നല്‍കി
കുണ്ടായിത്തോട് കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെ വൊക്കേഷനല്‍ ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടി അസ്സി. കലക്ടര്‍ ഡോ. എസ് മോഹന പ്രിയ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് | ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് എന്നിവ സംയുക്തമായി കാ ഴ്ച പരിമിതര്‍ക്ക് വോട്ടിംഗ് പരിശീലനവും വോട്ടിംഗ് മെഷീന്‍ പ്രദര്‍ശനവും നടത്തി.
കുണ്ടായിത്തോട് കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെ വൊക്കേഷനല്‍ ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടി അസ്സി. കലക്ടര്‍ ഡോ. എസ് മോഹന പ്രിയ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ്എസ് നൗശാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ അഞ്ജു മോഹന്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ സാമൂഹികനീതി സീനിയര്‍ സൂപ്രന്റ് ബി രാജീവ്, കേരള സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജീവ് മരുതിയോട്ട്, ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ മധു, സോണി, ഓഫീസ് ഇന്‍ ചാര്‍ജ് ഷീജ, സെക്രട്ടറി ടി പി നിശാദ്, പ്രേമന്‍ പറന്നാട്ടില്‍ സംസാരിച്ചു. പരിശീലനത്തിന് വിഷ്ണു, ശ്രീരാഗ് എന്നിവര്‍ നേതൃത്വം നല്‍കി.




