Kerala
വിഴിഞ്ഞം പദ്ധതി: അര്‍ഹമായ ധനസഹായം കേന്ദ്രം നല്‍കുന്നില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍
വിഴിഞ്ഞം വി ജി എഫ് ഫണ്ടിന്റെ കാര്യത്തിലാണ് വിമര്‍ശനം. കേന്ദ്രം വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
തിരുവനന്തപുരം | വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അര്‍ഹമായ ധനസഹായം അനുവദിക്കുന്നില്ലെന്ന ആരോപണവുമായി മന്ത്രി വി എന്‍ വാസവന്‍. വിഴിഞ്ഞം വി ജി എഫ് ഫണ്ടിന്റെ കാര്യത്തിലാണ് വിമര്‍ശനം. കേന്ദ്രം വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പ്രതികൂല സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗിനെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതി നിര്‍മ്മാണത്തിനായി ഒരു രൂപ പോലും കേന്ദ്രം മുടക്കിയിട്ടില്ല.
അതേസമയം, തൂത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം ഗ്രാന്റ് നല്‍കുന്നത് മന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതിയിലൂടെ ലഭിക്കുന്ന കസ്റ്റംസ് ഡ്യൂട്ടി, ജി എസ് ടി ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനം തുടങ്ങിയവ സംബന്ധിച്ചുള്ള കണക്കുകള്‍ കേന്ദ്രം മറച്ചുവെക്കുകയാണ്.