Connect with us

Techno

വിവോ വൈ 33എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ഫോണിന് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുണ്ടായിരിക്കും. വിവോ വൈ 33 എസിന്റെ വില 17,990 രൂപയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | വിവോ വൈ 33 എസ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് 23 നാണ് ലോഞ്ചിങ്. ഈ സ്മാര്‍ട്‌ഫോണിന്റെ ഓണ്‍ലൈന്‍ ലഭ്യതയും വിലയും കളര്‍ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. വിവോ വൈ 33 ആമസോണില്‍ ലഭ്യമാകും. ഫോണിന് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുണ്ടായിരിക്കും. വിവോ വൈ 33 എസിന്റെ വില 17,990 രൂപയാണ്. ആമസോണ്‍ ലിസ്റ്റിംഗ് വെളിപ്പെടുത്തിയ കളര്‍ ഓപ്ഷന്‍ മിഡ്ഡേ ഡ്രീം ആണ്. മറ്റ് കളര്‍ ഓപ്ഷനുകളും കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1080×2400 പിക്‌സല്‍ റെസല്യൂഷന്‍, 6.58 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേ, 20: 9 സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ, പാനലില്‍ ഒരു വാട്ടര്‍ ഡ്രോപ്പ് നോച്ച്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഈ നോച്ചിനുള്ളില്‍ 16 എംപി കാമറ, ഒരു എഫ്/1.8 അപ്പര്‍ച്ചറുള്ള 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറിനൊപ്പം ട്രിപ്പിള്‍ റിയര്‍ കാമറ സംവിധാനം എന്നിവയാണ് വിവോ വൈ 33എസ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്, 4 ജിബി വെര്‍ച്വല്‍ റാം സപ്പോര്‍ട്ട്, 5,000 എംഎഎച്ച് ബാറ്ററി, 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് യൂണിറ്റ് തുടങ്ങിയവയും സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest