Connect with us

National

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം; സ്ത്രീസുരക്ഷാ ബില്‍ അവതരിപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

സ്ത്രീയെ പിന്തുടര്‍ന്ന് ശല്യം ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവ് ,ജാമ്യമില്ല

Published

|

Last Updated

ചെന്നൈ | സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളിലെ ശിക്ഷ കഠിനമാക്കാന്‍ നിയമഭേദഗതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. സ്ത്രീയെ പിന്തുടര്‍ന്ന് ശല്യം ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവ് ,ജാമ്യമില്ല തുടങ്ങിയ ഭേദഗതി ബില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് അവതരിപ്പിച്ചത്.

ലൈംഗികാതിക്രമത്തിന്റെ പരമാവധി ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 14 വര്‍ഷമാക്കും. പോലീസുകാര്‍ ലൈംഗികാതിക്രമം നടത്തിയാല്‍ പരമാവധി ശിക്ഷ 20 വര്‍ഷമായി ഉയര്‍ത്തും.12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ ജീവപര്യന്തമോ വധശിക്ഷയോ നല്‍കും. സ്ഥിരം ലൈംഗികാതിത്രമക്കേസുകളില്‍ പ്രതിയായിട്ടുള്ളവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ വിവേചനരഹിതമായ നടപടിയുണ്ടാകുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Latest