Connect with us

Kerala

നിയമലംഘകര്‍ ജാഗ്രതൈ; സംസ്ഥാനത്ത് രാത്രികാല വാഹന പരിശോധന തിരിച്ചുവരുന്നു

മദ്യപിച്ച് വാഹനമോടിക്കുന്നവരെ അടക്കം കണ്ടെത്താനുള്ള പരിശോധനയാണ് ഇടവേളക്ക് ശേഷം വീണ്ടും തുടങ്ങുന്നത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന പോലീസ് പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ അടക്കം കണ്ടെത്താനുള്ള പരിശോധനയാണ് ഇടവേളക്ക് ശേഷം വീണ്ടും തുടങ്ങുന്നത്. രാത്രി പട്രോളിങ്ങും തിരിച്ചുവരികയാണ്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയാണ് തീരുമാനം.

നിരത്തുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി 726 ക്യാമറകളാണ് സ്ഥാപിക്കുന്നത്. 235 കോടിരൂപയാണ് ഇതിന്റെ ചെലവ്. 2013ല്‍ ദേശീയസംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം മാത്രമാണ്. നേരത്തെ ക്യാമറ വെച്ചതും ഇപ്പോള്‍ പുതിയത് സ്ഥാപിക്കുന്നതും കെല്‍ട്രോണാണ്. സ്പീഡ് ക്യാമറകളില്‍ നിന്ന് 2022 വരെ 105 കോടിയാണ് പിഴയീടാക്കിയിട്ടുള്ളത്. അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ കണ്ടുപിടിക്കാനാകും.

Latest