Connect with us

Uae

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യു എ ഇയിൽ

ഇന്ത്യ-യു എ ഇ സമഗ്ര പങ്കാളിത്തത്തിന്റെ പുരോഗതി അവലോകനം ചെയ്തു

Published

|

Last Updated

അബൂദബി|ഇന്ത്യ-യു എ ഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യു എ ഇയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഉന്നതതല ബന്ധത്തിന്റെ ഭാഗമായാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ഔദ്യോഗിക സന്ദർശനം നടന്നത്.

അബൂദബിയിൽ യു എ ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാശിമിയുമായി അദ്ദേഹം ചർച്ചകൾ നടത്തി. വിവിധ മേഖലകളിലെ തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തം അവലോകനം ചെയ്ത ഇരു നേതാക്കളും പുതിയ സഹകരണ മേഖലകളെക്കുറിച്ചും പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.

അബൂദബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്റ്ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, അബൂദബി ഡിപ്പാർട്ട്‌മെന്റ്ഓഫ് ഫിനാൻസ് ചെയർമാനും ലിമാദ് ഹോൾഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ ജാസിം മുഹമ്മദ് ബു അതാബ അൽ സആബി എന്നിവരുമായും വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. ഹൗസ് ഓഫ് ഇന്ത്യ പദ്ധതി ഉൾപ്പെടെയുള്ള സാംസ്‌കാരിക-സൃഷ്ടിപരമായ കൈമാറ്റങ്ങൾ, ടൂറിസം, സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവ ചർച്ചാ വിഷയമായി.

Content Highlights: Indian Foreign Secretary Vikram Misri visited the UAE to review progress in the comprehensive strategic partnership. He met with UAE officials in Abu Dhabi, including Minister of State Reem Al Hashimy, to discuss bilateral cooperation, investments, and the House of India project. Both leaders explored new avenues for economic and cultural collaboration.

---- facebook comment plugin here -----

Latest