Connect with us

Election of Vice President

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന്

233 രാജ്യസഭാ അംഗങ്ങളും 543 ലോക്സഭാ അംഗങ്ങളുമാണ് വോട്ട് ചെയ്യുക

Published

|

Last Updated

ന്യൂഡല്‍ഹി |  രാഷ്ട്രപതി തരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടരുന്നതിനിടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും പ്ര്യാപിച്ചു. ആഗസ്റ്റ് ആറിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അന്നു തന്നെ വോട്ടെണ്ണലും നടക്കും.

ജൂലായ് 17നാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. 233 രാജ്യസഭാ അംഗങ്ങളും 543 ലോക്സഭാ അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. അതിനു മുന്‍പായി പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്തേണ്ടതുണ്ട്.