Connect with us

Idukki

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ നിര്യാതനായി

സംസ്‌കാരം നാളെ (ശനി) മൂന്നിന് തൊടുപുഴ മണക്കാട്-പുതുപ്പരിയാരം റോഡിലെ വീട്ടുവളപ്പില്‍.

Published

|

Last Updated

തൊടുപുഴ | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ (71) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ (ശനി) മൂന്നിന് തൊടുപുഴ മണക്കാട്-പുതുപ്പരിയാരം റോഡിലെ വീട്ടുവളപ്പില്‍.

ജന്മഭൂമി ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ലേഖകനായിരുന്നു. കൊച്ചി ഡസ്‌കിലും പ്രവര്‍ത്തിച്ചു. ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാ സെക്രട്ടറി, എന്‍ ഡി പി ഇടുക്കി ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: ലളിത (വഴിത്തല കണിയാംപറമ്പില്‍ കുടുംബാംഗം). മക്കള്‍: അരുണ്‍ (നഴ്‌സ്, അബൂദബി), അനീഷ് (ബേങ്ക് ഉദ്യോഗസ്ഥന്‍, തിരുവനന്തപുരം). മരുമക്കള്‍: ശ്രീദേവി (നഴ്‌സ്, അബൂദബി), ആര്യ (അസി. എന്‍ജിനീയര്‍, വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം).

 

Latest