Connect with us

Kasargod

നീലേശ്വരം സ്വദേശി അബൂദബിയില്‍ നിര്യാതനായി

പരേതനായ കുഞ്ഞിരാമന്‍ പത്മാവതി എന്നിവരുടെ മകന്‍ വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി അനീഷ് കുഞ്ഞിരാമന്‍ (46) ആണ് മരണപ്പെട്ടത്.

Published

|

Last Updated

അബൂദബി | നീലേശ്വരം വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി അബൂദബിയില്‍ നിര്യാതനായി. പരേതനായ കുഞ്ഞിരാമന്‍ പത്മാവതി എന്നിവരുടെ മകന്‍ അനീഷ് കുഞ്ഞിരാമന്‍ (46) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന.

അബൂദബി എയര്‍പോര്‍ട്ടിന് സമീപം ഖലീഫ സിറ്റിയിലായിരുന്നു അനീഷ് ജോലി ചെയ്തിരുന്നത്.

ഭാര്യ: കവിത. മക്കള്‍: അനഘ, അഞ്ജന പരേതനായ മണികണ്ഠന്‍, ഉണ്ണികൃഷ്ണന്‍ (ഹെയര്‍ കട്ടിങ് സലൂണ്‍ വെള്ളരിക്കുണ്ട്) എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest